ടോ​റ​സ് ലോ​റി​യി​ല്‍ ക​ട​ത്തിയ സ്പിരിറ്റും മദ്യവും പിടിച്ചെടുത്തു
Monday, November 22, 2021 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ടോ​റ​സ് ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 1890 ലി​റ്റ​ര്‍ സ്പി​രി​റ്റും 1323 ലി​റ്റ​ര്‍ ഗോ​വ​ന്‍ മ​ദ്യ​വും കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​യ് ജോ​സ​ഫും സം​ഘ​വും പി​ടി​കൂ​ടി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30ന് ​പ​ള്ളി​ക്ക​ര​യി​ല്‍​വ​ച്ചാ​ണ് കെ​എ​ല്‍ 09 എ​ഡി 0761 ടോ​റ​സ് ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്പി​രി​റ്റും മ​ദ്യ​വും പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം പു​ല്ല​ന്‍​ചേ​രി​യി​ലെ ചെ​റി​യാ​ന്‍ വീ​ട്ടി​ല്‍ സി.​വി. സൈ​നു​ദ്ദീ​നെ (35) അ​റ​സ്റ്റ് ചെ​യ്തു.

എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​സ​ന്തോ​ഷ് കു​മാ​ര്‍, എം.​വി.​സു​ധീ​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സാ​ജ​ന്‍ അ​പ്യാ​ല്‍, സി.​അ​ജീ​ഷ്, പി.​നി​ഷാ​ദ്, വി.​മ​ഞ്ജു​നാ​ഥ​ന്‍, എ​ൽ.​മോ​ഹ​ന​കു​മാ​ര്‍, പി.​ശൈ​ലേ​ഷ് കു​മാ​ര്‍, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ പി.​വി. ദി​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.