കു​ടി​യേ​റ്റ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പാ​ലാ​വ​യ​ൽ ഒ​രു​ങ്ങു​ന്നു
Monday, May 6, 2024 1:28 AM IST
പാ​ലാ​വ​യ​ൽ: 1949 ൽ ​ന​ട​ന്ന ഐ​തി​ഹാ​സി​ക​മാ​യ പാ​ലാ​വ​യ​ൽ കു​ടി​യേ​റ്റ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ടൊ​രു​ങ്ങു​ന്നു. വ​ജ്ര​ജൂ​ബി​ലി​ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ​യും സ​ഹ​വി​കാ​രി ഫാ.​പ്ര​വീ​ൺ കാ​യം​കാ​ട്ടി​ലും ചേ​ർ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ, കൊ​ഴു​വ​നാ​ൽ, മീ​ന​ച്ചി​ൽ, അ​തി​ര​മ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കു​ടി​യേ​റ്റ ജ​ന​ത​യാ​ണ് ത്യാ​ഗ​വും സ​ഹ​ന​വും അ​ധ്വാ​ന​വും കൊ​ണ്ട് ഇ​ന്ന​ത്തെ പാ​ലാ​വ​യ​ലി​നെ കെ​ട്ടി​പ്പ​ടു​ത്ത​ത്. കു​ടി​യേ​റ്റ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ 1999 ൽ ​ന​ട​ന്നി​രു​ന്നു.