അ​ട്ടേ​ങ്ങാ​ന​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, May 9, 2024 4:43 AM IST
രാ​ജ​പു​രം: അ​ട്ടേ​ങ്ങാ​ന​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു. സം​സ്ഥാ​ന​പാ​ത​യ്ക്കും വീ​ടി​നു​മി​ട​യി​ൽ സ​ൺ​ഷേ​ഡി​ൽ തൂ​ങ്ങി​നി​ന്ന കാ​റി​നു​ള്ളി​ൽ നി​ന്നും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്‌​ക്ക​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ട്ടേ​ങ്ങാ​നം പാ​റ​ക്ക​ല്ലി​ലെ ഹ​രീ​ഷ്(47), ഭാ​ര്യ ബി​നി​ത (38) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ള​വി​ൽ​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​ട്ടേ​ങ്ങാ​നം കാ​ര​ക്കാ​ട്ടെ സു​ഭാ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. ഇ​വി​ടെ​നി​ന്നും താ​ഴേ​ക്കു പ​തി​ച്ച കാ​ർ സ​ൺ​ഷേ​ഡി​ൽ കു​ടു​ങ്ങി​നി​ല്ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഹ​രീ​ഷി​നെ​യും ബി​നി​ത​യേ​യും പു​റ​ത്തെ​ത്തി​ച്ച​ത്.