കാ​ൽ​ന​ട​യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു
Friday, May 10, 2024 10:38 PM IST
കോ​ത​മം​ഗ​ലം: നീ​ണ്ട​പാ​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. നീ​ണ്ട​പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ സെ​ലി​ൻ (69) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​യി​രു​ന്ന​നു അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സെ​ലി​നെ നി​യ​ന്ത്ര​ണം​വി​ട്ട് വ​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ വീ​ണ സെ​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​ക​ളു​ടേ​താ​ണ്. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു മ​ട​ങ്ങ​വെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

സം​സ്കാ​രം ഇ​ന്നു 2.30ന് ​നീ​ണ്ട​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സ്റ്റ​ർ ഡോ​ണ്‍ മ​രി​യ സി​എം​സി (അ​ധ്യാ​പി​ക, ഫാ​ത്തി​മ മാ​താ സ്കൂ​ൾ, കൂ​ന്പ​ൻ​പാ​റ), അ​ജി (എ​ൻ.​കെ. ലോ​ജി​സ്റ്റി​ക്സ്, കോ​ത​മം​ഗ​ലം), ആ​ൽ​ബി​ൻ (മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, പോ​ത്താ​നി​ക്കാ​ട്). മ​രു​മ​ക്ക​ൾ: ബീ​ന തെ​ള്ള​ക​ത്ത് ക​ട്ട​പ്പ​ന, ജാ​സ്മി​ൻ വ​ട​ക​ര​യി​ൽ നാ​ര​ക​ക്കാ​നം.