തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ത്സ​മ​യം ല​ഭി​ക്കാ​ന്‍ ട്രെ​ന്‍​ഡ് മൊ​ബൈ​ല്‍ ആ​പ്പ്
Wednesday, May 22, 2019 12:34 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ത്സ​മ​യം ല​ഭി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക് സെ​ന്‍ററിന്‍റെ ട്രെ​ന്‍​ഡ് മൊ​ബൈ​ല്‍ ആ​പ്പ് ഇ​നി വി​ര​ല്‍ത്തു​മ്പി​ല്‍. നാ​ളെ ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഫ​ലം ഈ ​ആ​പ്പ് വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ത​ത്സ​മ​യം ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്ന് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ട്രെ​ന്‍​ഡ് കേ​ര​ള എ​ന്ന് സെ​ര്‍​ച്ച് ചെ​യ്ത് ഈ ​ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഐ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ടെ​ക്‌​നി​ക്ക​ല്‍ ടീ​മാ​ണ് ആ​പ്പി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍
ഭ​ക്ഷ​ണം കു​ടും​ബ​ശ്രീ വ​ക

കാ​സ​ർ​ഗോ​ഡ്: വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ഡ്യൂ​ട്ടി​ക്ക് നാ​ളെ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കു​ടും​ബ​ശ്രീ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ ആ​റി​നു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്ക് 12.30 ന് ​ഉ​ച്ച ഭ​ക്ഷ​ണ​വു​മാ​ണു ന​ല്‍​കു​ന്ന​ത്.​കൂ​ടാ​തെ രാ​വി​ലെ പ​ത്തി​നു കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു ചാ​യ​യും ബി​സ്‌​ക്ക​റ്റും സൗ​ജ​ന്യ​മാ​യി വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന​ക​ത്തു ന​ല്‍​കും.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് കു​ടും​ബ​ശ്രീ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക.​പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു 40 രൂ​പ​യു​ടെ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു 60 രൂ​പ​യു​ടെ​യും കൂ​പ്പ​ണു​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് ഇ​ഡ​ലി, സ​മ്പാ​ര്‍, ച​ട്ട്ണി, വെ​ള്ള​യ​പ്പം, ക​ട​ല​ക്ക​റി, ഉ​പ്പു​മാ​വ്, ചെ​റു​പ​ഴം, ചാ​യ എ​ന്നി​വ ഉ​ണ്ടാ​കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു നെ​യ്‌​ചോ​റും ചി​ക്ക​നും പ​ച്ച​ക്ക​റി ക​റി​യും ആ​യി​രി​ക്കും. കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലു​ള്ള മൂ​ന്നു കാ​റ്റ​റിം​ഗ് സ​ര്‍​വീ​സു​കാ​രാ​ണു ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സി​ഡി​എ​സി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലും ത​ലേ​ദി​വ​സവും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് കു​ടും​ബ​ശ്രീ മാ​തൃ​ക​യാ​യി​രു​ന്നു.

ക​ര്‍​ശ​ന സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ണ്ണെ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ര്‍​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് അ​റി​യി​ച്ചു. പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു പോ​ലീസി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള അ​നു​വാ​ദം വാ​ങ്ങ​ണം.​ഗു​ഡ്‌​സ് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ള്‍, ഓ​പ്പ​ണ്‍ ലോ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ആ​ള്‍​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും അ​നു​വ​ദ​നീ​യ​മ​ല്ല. അ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍​മിറ്റ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ഹ്‌​ളാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​തി​രു​ക​വി​യ​രു​ത്. പ്ര​ക​ട​ന​ത്തി​നി​ടെ​യോ മ​റ്റോ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഗ​താ​ഗ​തം ത​ട​സ്സ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ന്‍ ഇ​ട​വ​രാ​ത്ത​രീ​തി​യി​ല്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍​റാ​ലി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണാ​ൻ 900 ജീ​വ​ന​ക്കാ​ർ

വോ​ട്ടെ​ണ്ണ​ല്‍ ജോ​ലി​ക​ള്‍​ക്കാ​യി 900 ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. 141 കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, 138 കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, 139 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​യ​മി​ച്ച​ത്.​ഇ​വ​രെ കൂ​ടാ​തെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളെ​യും പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​ന് നി​യോ​ഗി​ച്ച ആ​റ് ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളെ​യും ജി​ല്ലാ വ​രാ​ണാ​ധി​കാ​രി​യെ​യും വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ​യി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു.​
സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് ഒ​രു​കൂ​ട്ടം ടെ​ക്‌​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ല്‍​സ​മ​യം ദൃ​ശ്യ-​ശ്ര​വ്യ പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് പി​ആ​ര്‍​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മീ​ഡി​യ സെ​ന്‍റ​റും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സിയുടെ പ്ര​ത്യേ​ക സ​ര്‍​വീ​സ്

വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ഡ്യു​ട്ടി​യി​ലു​ള്ള ഉ​ദ്യേ​ഗ​സ്ഥ​ര്‍​ക്കും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍​ക്കും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ​ത്താ​ന്‍ കാ​സ​ര്‍​ഗോ​ഡ് നി​ന്ന് കെ​എ​സ്ആ​ര്‍ ടി​സി പ്ര​ത്യേ​ക​സ​ര്‍​വീ​സ് ന​ട​ത്തും.
രാ​വി​ലെ 4.40നും 5.20​നും ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും പു​ല​ർ​ച്ചെ അ​ഞ്ചി​നു കെ​എ​സ്ടി​പി റോ​ഡ് വ​ഴി​യും കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ന​ട​ത്തും. ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.