വ​ന​വ​ത്ക​ര​ണ​ത്തി​നാ​യി 3,80,000 തൈ​ക​ള്‍
Thursday, May 23, 2019 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന് വി​ത​ര​ണ​ത്തി​നാ​യി സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം 3,80,000 തൈ​ക​ള്‍ ഒ​രു​ക്കി​യ​താ​യി സോ​ഷ്യ​ല്‍​ ഫോ​റ​സ്ട്രി അ​സി. ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​ബി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ര​ണ്ട് റേ​ഞ്ചു​ക​ളി​ലാ​യി ഏ​ഴു ന​ഴ്‌​സ​റി​ക​ളി​ലാ​യി പ​ഴ​വ​ര്‍​ഗ​ത്തി​ൽ​പ്പെ​ട്ട നെ​ല്ലി, ഞാ​വ​ല്‍, പേ​ര, സീ​തപ്പ​ഴം എ​ന്നി​വ​യും പു​ഷ്പ​യി​ന​ത്തി​ല്‍ ചെ​മ്പ​കം, ക​ണി​ക്കൊ​ന്ന, മ​ര​ത്തൈ​ക​ളാ​യ ഈ​ട്ടി, ഇ​ല​ഞ്ഞി, ക​മ്പ​കം, കു​മ്പി​ള്‍, നീ​ര്‍​മ​രു​ത്, പൂ​വ​ര​ശ്, ഔ​ഷ​ധച്ചെ​ടി​ക​ളാ​യ ആ​ര്യ​വേ​പ്പ്, ല​ക്ഷ്മി​ത​രു, വേ​പ്പ് എ​ന്നി​വ​യും 60,000 ത്തോ​ളം മു​ള​ത്തൈ​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
കാ​സ​ർ​ഗോ​ഡി​നെ ബാം​ബൂ കാ​പ്പി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 60,000 ത്തോ​ളം മു​ള​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്‍റെ മ​രം, ന​മ്മു​ടെ മ​രം, ഹ​രി​ത​തീ​രം, വ​ഴി​യോ​ര​മ​ര​ത്ത​ണ​ല്‍, കാ​വ് സം​ര​ക്ഷ​ണം, പു​ഴ​യോ​ര സം​ര​ക്ഷ​ണം, ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണല്‍ പ്ലാ​ന്‍റിം​ഗ് എ​ന്നി​വ വ​ഴി​യും യു​വ​ജ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വ​ഴി​യും വൃ​ക്ഷ​വ​ത്ക​ര​ണം ന​ട​ത്തും. 28 മു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് എ​ന്‍റെ മ​രം പ​ദ്ധ​തി വ​ഴി മ​ര​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ത്തോ​ളം ഔ​ഷ​ധത്തോ​ട്ട​ങ്ങ​ളും അ​ഞ്ചു ന​ക്ഷ​ത്ര വ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും. പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​ക്കു​ക.
പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം അ​ഞ്ചി​ന് കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ ജി​എ​ച്ച്എ​സ്എ​സി​ൽ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ കാ​വു​ക​ളു​ടെ വ​ന​വ​ത്ക​ര​ണ ഉ​ദ്ഘാ​ട​നം, ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം, ക്വി​സ് മ​ത്സ​രം, ന​ക്ഷ​ത്ര വ​ന​വ​ത്ക​ര​ണ ഉ​ദ്ഘാ​ട​നം, ഔ​ഷ​ധത്തോ​ട്ടം ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്നു​ള്ള അ​ഞ്ചു ദി​വ​ങ്ങ​ളി​ല്‍ വാ​യു​മ​ലി​നീ​ക​ര​ണ​ത്തെ നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും.
പ​രി​സ്ഥി​തിദി​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ മൂ​ന്നി​ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചി​ത്ര​ര​ച​ന ന​ട​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി.​ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ണ്‍ നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് ഉ​ദി​നൂ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ സൈ​ക്കി​ള്‍ റാ​ലി ന​ട​ക്കും. റാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ര്‍​ഥി റാ​ലി, പ​രി​സ്ഥി​തി പാ​ര്‍​ല​മെ​ന്‍റ് എ​ന്നി​വ​യും ന​ട​ക്കും. മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റെ​യി​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി.​അ​ബ്ദു​ള്ള, പി.​വി.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.