കൊ​ട്ടി​യൂ​ർ ഇ​ള​നീ​രാ​ട്ടം: എ​ണ്ണ​യും ഇ​ള​നീ​രു​മാ​യി സ്ഥാ​നി​ക സം​ഘം യാ​ത്ര പു​റ​പ്പെ​ട്ടു
Saturday, May 25, 2019 1:42 AM IST
കൂ​ത്തു​പ​റ​മ്പ്: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖോ​ത്സ​വ​ത്തി​ലെ ഇ​ള​നീ​രാ​ട്ട ച​ട​ങ്ങി​ലേ​ക്കു​ള്ള എ​ണ്ണ​യും ഇ​ള​നീ​രു​മാ​യി സ്ഥാ​നി​ക സം​ഘം യാ​ത്ര പു​റ​പ്പെ​ട്ടു. കോ​ട്ട​യം എ​രു​വ​ട്ടി വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​യി​ര​ത്തി ത​ണ്ട​യാ​ൻ സ്ഥാ​നി​ക​ൻ ത​ട്ടാ​രി​യ​ത്ത് ര​ഞ്ചി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പു​റ​പ്പെ​ട്ട​ത്. ചെ​മ്പു​കു​ട​ത്തി​ൽ എ​ള്ളെ​ണ്ണ​യു​മാ​യി ത​ണ്ട​യാ​ൻ സ്ഥാ​നി​ക​നും കൂ​ടെ ഏ​ഴ് ഇ​ള​നീ​ർ കാ​വു​ക​ളു​മാ​യി വ്ര​ത​ക്കാ​രു​മു​ണ്ട്.
അ​ഞ്ഞൂ​റ്റാ​ൻ സ്ഥാ​നി​ക​ൾ വ​ള്ള്യാ​യി ശ്രീ​രാ​ഗ് വീ​ര​ഭ​ദ്ര വേ​ഷ​ധാ​രി​യാ​യി അ​ക​മ്പ​ടി​യു​ണ്ട്.
മു​ന്നൂ​റ്റാ​ൻ സ്ഥാ​നി​ക​രാ​യ സ​ഹ​ജ​ൻ, സു​രേ​ഷ് എ​ന്നി​വ​ർ പാ​ണി​യും എ​രു​വ​ട്ടി ബാ​ക്ക പ്ര​തി​നി​ധി ചെ​മ്മ​ര​ശേ​രി ബൈ​ജേ​ഷ്, ബി.​പി.​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ കു​റു​ങ്കു​ഴ​ലു​മാ​യി സം​ഘ​ത്തി​ലു​ണ്ട്. കാ​ൽ​ന​ട​യാ​യാ​ണു സം​ഘം കൊ​ട്ടി​യൂ​രി​ൽ എ​ത്തു​ക. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ള​നീ​രാ​ട്ടം.