പാ​സി​ംഗ് ഔ​ട്ട്‌ പ​രേ​ഡ് ന​ട​ത്തി കു​ട്ടി പോ​ ലീ​സ്
Friday, May 3, 2024 11:29 PM IST
കൊ​ല്ലം : കൊ​ല്ലം സ​ബ് ഡി​വി​ഷ​നി​ലെ ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​സ് എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ​.മോ​ഡ​ൽ ബോ​യ്സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​സ്പിസി സീ​നി​യ​ർ ബാ​ച്ചി​ന്‍റെ പാ​സി​ംഗ് ഔ​ട്ട്‌ പ​രേ​ഡ് ക്രി​സ്തു​രാ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.​ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​എ​സ്.​അ​നു​രൂ​പ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ഡിഇഓ എ​സ്.​ഷാ​ജി, പ​ള്ളി​ത്തോ​ട്ടം എ​സ് എച്ച്ഓ. ഡി. ​ഗോ​പി, എ ​ഡി എ​ൻ ഓ.ബി.​രാ​ജേ​ഷ്, കൊ​ല്ലം രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ്, എ ​എ​ൻ ഓ. ​വൈ. സാ​ബു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷ​ഹീ​ർ, പ്ര​ഥമ അ​ധ്യാ​പി​ക​മാ​ർ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർമാ​ർ, ഡ്രി​ൽ ഇ​ൻ​സ്‌​ട്ര​ക്റ്റ​ർമാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.