അഞ്ചല്‍ പഞ്ചായത്തിലെ മഴക്കാലപൂർവശുചീകരണ പ്രവർത്തന പരിപാടികള്‍ ഇന്നുമുതല്‍
1422741
Wednesday, May 15, 2024 11:14 PM IST
അഞ്ചല്‍ : സംസ്ഥാന വ്യാപകമായി മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇതിന്റെ ഭാഗമായി അഞ്ചല്‍ ഭാഗമായി രാവിലെ എട്ടുമുതൽ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ പഞ്ചായത്ത് തീരുമാനിച്ചു. 16 വാഴാഴ്ച 1,2,3,4,6,7,8,10,11,12,15,18,19 എന്നീ വാര്‍ഡുകളിലും 17 വെള്ളിയാഴ്ച 5,9,13,14,16,17 എന്നീ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ്തല ശുചിത്വ സമിതി അംഗങ്ങൾ , ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രവര്‍ത്തികളില്‍ പങ്കാളികള്‍ ആകും. കൂടാതെ 18ന് രാവിലെ ഒന്പതുമുതൽ ടൗൺ കേന്ദ്രീകരിച്ച് വിപുലമായ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
സ്കൗട്ട്, എസ്പിസി, എന്‍എസ്എസ് വാളണ്ടിയറന്മാർ, വിദ്യാർഥികൾ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലങ്ങള്‍. വാർഡ് : 12,13,14,1,2 വട്ടമൺ ഭാഗം മുതൽ ആർ. ഒ ജംഗ്ഷൻ വരെ. വാർഡ് 15,16,17,18,19 കോളറ ഭാഗം മുതൽ ആർ ഒ ജംഗ്ഷൻ വരെ.
വാർഡ് 3,4,5,8,6,11. സെന്റ് ജോർജ് സ്കൂൾ മുതൽ ആർ ഒ ജംഗ്ഷൻ വരെ. വാർഡ് : 7,9,10 കൈതാടി ഭാഗം മുതൽ ആർ ഒ ജംഗ്ഷൻ വരെ. ആർ ഒ ജംഗ്ഷനിൽ ഉച്ചയോടുകൂടി പ്രവര്‍ത്തികള്‍ സമാപിക്കും വിധമാണ് പ്രവര്‍ത്തികള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ അറിയിച്ചു.