ഗാന്ധിഭവന് സമാനതകളില്ലാത്ത മാതൃക: അഡ്വ.വി.എസ്. ശിവകുമാര്‍
1422743
Wednesday, May 15, 2024 11:14 PM IST
പത്തനാപുരം: അനാഥത്വം പേറി തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് രക്ഷാകവചം ഒരുക്കുന്ന ഗാന്ധിഭവന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുന്‍മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായഅഡ്വ.വി.എസ്. ശിവകുമാര്‍.
ജന്മം തന്നവരെ അമ്പലമുറ്റങ്ങളില്‍ നട തള്ളിയിട്ട് പോകുന്നവര്‍ ഇനിയെങ്കിലും കണ്ടുപടിക്കേണ്ട മാതൃകയാണ് ഗാന്ധിഭവനെന്നും, നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകരുന്ന ഗാന്ധിഭവന് മുന്നോട്ടുവെക്കുന്ന ആശയങ്ങളെല്ലാംതന്നെ വളരെ മികച്ചതാണെന്നും അതിനു ചുക്കാന്‍ പിടിക്കുന്ന പുനലൂര്‍ സോമരാജന് പത്മശ്രീ നല്കി ആദരിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയന്‍ ദര്‍ശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം എന്ന് തുടങ്ങി ഗാന്ധിയ ദര്‍ശനങ്ങള്‍ അണു തെറ്റിക്കാതെ മുന്നോട്ടുപോകുന്ന ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനാതീതമാണ്.
ഗാന്ധിഭവനില്‍ നടന്നുവരുന്ന സ്നേഹപ്രയാണം ആയിരംദിന സംഗമത്തിന്റെ 691-ാം ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, ചെയര്‍പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍, വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.