കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ: എം.​എ ബേ​ബി
Sunday, April 21, 2019 10:48 PM IST
ച​വ​റ: കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്ന് സി​പിഎം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം ​എ ബേ​ബി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ​പന്മ​ന പു​ത്ത​ൻ​ച​ന്ത​യി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കാ​യി വോ​ട്ടു ക​ച്ച​വ​ടം ന​ട​ത്തി​യ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​രി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി സ്ത്രീ ​സ​മൂ​ഹ​ത്തി​നാ​യി സം​സാ​രി​ക്കു​മ്പോ​ൾ ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ധാ​ക​ര​ൻ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ വ​ർ​ത്ത​മാ​ന​മാ​ണ് പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ങ്ങ​ൾ ആണ് ന​ട​പ്പി​ലാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ പി​എ​സ് സി വ​ഴി ഒ​രു ല​ക്ഷം തൊ​ഴി​ൽ യു​വാ​ക്ക​ൾ​ക്ക് ന​ൽ​കി. പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചു. എ​ന്നാ​ൽ ന​രേ​ന്ദ്ര മോദി ഗ​വ​ൺ​മെ​ന്‍റ് ക​റ​ൻ​സി പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 50 ല​ക്ഷം തൊ​ഴി​ലു​ക​ൾ ഇ​ല്ലാ​താ​ക്കി. ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും രാ​ജി​വെ​ച്ച് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. 2004 ലെ ​ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് സ​ർ​വക​ളി​ൽ പ്ര​ഖ്യാ​പി​ച്ച​ത് അ​ഞ്ചു മു​ത​ൽ ആ​റു സീ​റ്റ് വ​രെ യാ​ണെ​ങ്കി​ൽ കെ​ട്ടി​ച്ച​മ​ച്ച സ​ർ​വ​ക​ളെ ത​ള്ളി​ക്ക​ള​ഞ്ഞു 18 സീ​റ്റു​ക​ളാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് ല​ഭി​ച്ച​ത്.

കാ​ലു​മാ​റ്റ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം ​എ ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ആ​ർ മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ആ​ർ സു​രേ​ന്ദ്ര​ൻ​പി​ള്ള, എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി ​ബി രാ​ജു, ആ​ർ ര​വീ​ന്ദ്ര​ൻ, എ​സ് ശ​ശി​വ​ർ​ണൻ, പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഷീ​ന പ്ര​സാ​ദ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.