ഖാ​ദി​സി​യ്യ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം നാളെ
Wednesday, April 24, 2019 11:34 PM IST
കൊ​ല്ലം: ത​ഴു​ത്ത​ല ഖാ​ദി​സി​യ്യ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം നാളെ ന​ട​ക്കും. വൈ​കുന്നേരം നാ​ലി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 28ന് ​വൈ​കുന്നേരം അ​ഞ്ചി​ന് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​യ്യി​ദ് ആ​ദി​ൽ ജി​ഫ്രി മ​ദീ​ന വി​ശി​ഷ്ടാ​തി​ഥി​യാ​കും.
പ​താ​ക​ജാ​ഥ ഇ​ന്ന് 25 മ​ഖാ​മു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സ​മ്മേ​ള​ന ന​ഗ​ര​യി​ലെ​ത്തും. തു​ട​ർ​ന്ന് എ​സ്എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ​ർ​ത്തു​സ​മ്മേ​ള​നം ന​ട​ക്കും.