ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ്രീ ​ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു
Monday, June 24, 2019 11:25 PM IST
ച​വ​റ: പാ​രാ​മി​ല​ട്ട​റി ഫോ​ഴ്സ് (സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ) ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ്രീ ​ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു.
കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ച​വ​റ ഹാ​യ് ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ് അ​ക്കാ​ദമി​യും ചേ​ർ​ന്നാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ത്. ച​വ​റ ടൈ​റ്റാ​നി​യം മൈ​താ​നി​യി​ൽ നാളെ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ ബാ​ച്ച് ആ​രം​ഭി​യ്ക്കും.
രാ​വി​ലെ ആറിനും ​വൈ​കുന്നേരം അഞ്ചി നു​മാ​യി ര​ണ്ട് ബാ​ച്ചു​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ക്കും. ഒ​രു ബാ​ച്ചി​ൽ 100 പേ​രാ​ണു​ള്ള​ത്. സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പാ​സാ​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.​ യു​വ​തി-യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി യൂ​ണി​ഫോം കി​റ്റ് ന​ൽ​കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​ർ​മി, എ​സ്എ​സ് സി, ​ഫ​യ​ർ​ഫോ​ഴ്സ്, കേ​ര​ള പോ​ലീ​സ്, എ​ക്സൈസ്, ആ​ർപിഎ​ഫ് എ​ന്നീ ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. കൊ​ല്ലം സി​റ്റി സ്പെ​ഷൽ ബ്രാ​ഞ്ച് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ടി ​എ ന​ജീ​ബാ​ണ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ. ഫോൺ: 80757608 23, 9645954707, 80 75763377, 9400001104, 9497172744.

കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ
മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണം

കു​ണ്ട​റ:​കു​ണ്ട​റ​യി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും അ​തു​വ​രെ ഇ​ള​ന്പ​ള്ളൂ​ർ മു​ത​ൽ നെ​ടു​ന്പാ​യി​ക്കു​ളം വ​രെ സ​മാ​ന്ത​ര​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നും ചെ​റു​മൂ​ട് ഗ്ര​ന്ഥ​കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​വ​ൻ വേ​ളി​ക്കാ​ട്, റ്റി. ​യേ​ശു​ദാ​സ​ൻ, കെ. ​ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ബി. ​മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള​, ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.