ഡോ.​ സു​നി​ലി​ന്‍റെ കാ​രു​ണ്യ​ത്തി​ല്‍ രു​ഗ്‌​മി​ണി​യും കു​ടും​ബ​വും വീ​ടി​ന്‍റെ ത​ണ​ലി​ലാ​യി
Sunday, April 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ര്‍​ക്ക് പ​ണി​ത് ന​ല്‍​കു​ന്ന 200 -ാമ​ത്തെ സ്‌​നേ​ഹ​ഭ​വ​നം കൈ​മാ​റി. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ല്‍, കാ​വാ​ലം, ത​ട്ട​ശേ​രി, പാ​ക്ക​ള്ളി​ല്‍ വി​ധ​വ​ക​ളാ​യ ജാ​ന​കി​യും രു​ഗ്‌​മി​ണി​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നു നി​ര്‍​മി​ച്ചു ന​ല്‍​കി. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.
വ​ര്‍​ഷ​ങ്ങ​ളാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രു​ഗ്‌​മി​ണി​യും കു​ടും​ബ​വും ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഉ​ള്ള സം​വി​ധാ​ന​വും ത​ക​ര്‍​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും പ്രാ​യ​മാ​യ ജാ​ന​കി​യും ഈ ​ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ടീ​ച്ച​ര്‍, മൂ​ന്നു മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സ​ഹാ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടാ​ണി​ത്.
ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ​ന്ധ്യ സു​രേ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍ ശ്യാം ​കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, തോ​മ​സ് കെ. ​തോ​മ​സ്, കെ. ​പി. ജ​യ​ലാ​ല്‍, ത​മ്പി മേ​ട്ടു​ത​റ, റെ​ജി വ​ര്‍​ഗീ​സ്, ബോ​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.