പേ​ന​യി​ല്‍ വി​സ്മ​യ​മൊ​രു​ക്കി ശു​ചി​ത്വ മി​ഷ​ന്‍ ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​നാ​ണ് വി​ത്തു പേ​ന​ക​ളു​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ. ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ വി​ത്തു പേ​ന ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി നൂ​ഹ് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ്‌​കു​മാ​റി​ന് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് വി​ത്തു പേ​ന​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ഷി തീ​ര്‍​ന്നാ​ല്‍ വ​ലി​ച്ചെ​റി​യു​ന്ന പേ​ന​ക​ള്‍ പ്ര​കൃ​തി​യി​ലു​ണ്ടാ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. ക​ട​ലാ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ചു​രു​ളു​ക​ളാ​യി നി​ര്‍​മി​ക്കു​ന്ന പേ​ന​യു​ടെ അ​ടി ഭാ​ഗ​ത്ത് ഫ​ല വൃ​ക്ഷ​ത്തി​ന്‍റെ​യോ ത​ണ​ല്‍ മ​ര​ത്തി​ന്‍റെ​യോ വി​ത്ത് വ​ച്ചാ​ണ് നി​ര്‍​മാ​ണം. മ​ഷി തീ​ര്‍​ന്നാ​ല്‍ വി​ത്തു​ള്ള ഭാ​ഗം മ​ണ്ണി​ല്‍ കു​ത്തി നി​ര്‍​ത്തി​യാ​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മു​ള​ച്ചു​വ​രും. എ​ട്ട് രൂ​പ​യാ​ണ് ഒ​രു പേ​ന​യു​ടെ ചെ​ല​വ്. 4500 ഓ​ളം പേ​ന​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ര​ശ്മി​മോ​ള്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍ അ​ജ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌