യു​ഡി​എ​ഫി​ന് ആ​ശ​ങ്ക​യി​ല്ല, ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ക്കും: ബാ​ബു ജോ​ര്‍​ജ്
Monday, April 22, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് യാ​തൊ​രു ആ​ശ​ങ്ക​യു​മി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്. ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ക്കും. ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ​ത്. സി​റ്റിം​ഗ് എം​പി​യെ​ന്ന നി​ല​യി​ല്‍ ആ​ന്‍റോയ്ക്ക് മ​ണ്ഡ​ല​ത്തി​ല്‍ സ്വാ​ധീ​ന​മു​ണ്ട്. ബി​ജെ​പി ഉ​യ​ര്‍​ത്തി​വി​ട്ട വ​ര്‍​ഗീ​യ വി​കാ​രം വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നീ​ച്ചി​ട്ടി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​നു ആ​ദ്യ​മേ ത​ന്നെ നി​ല​പാ​ടെ​ടു​ത്ത യു​ഡി​എ​ഫി​നെ ജ​നം പി​ന്തു​ണ​യ്ക്കും. പ​ത്ത​നം​തി​ട്ട​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്ത് രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നു ശ്ര​മി​ച്ച​വ​രാ​ണ് എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും. ഇ​വ​രു​ടെ കാ​പ​ട്യം വോ​ട്ട​ര്‍​മാ​ര്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ​രാ​ജ​യം ഉ​റ​പ്പാ​യ എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും അ​ക്ര​മ​വും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ കൃ​ത്രി​മ​വു​മൊ​ക്കെ​യാ​യി സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നും വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്.

ബി​ജെ​പി വോ​ട്ടു​ക​ളി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​കി​ല്ലെ​ന്നും ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​ല്ലാം മ​ട​ങ്ങി​യ​തോ​ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം ആ​ളി​ല്ലെ​ന്നാ​യി. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വം സ​ങ്ക​ല്പ​ങ്ങ​ള്‍​ക്കു ത​ന്നെ ഭീ​ഷ​ണി​യാ​യ ബി​ജെ​പി​ക്കെ​തി​രെ ജ​നം വോ​ട്ടു ചെ​യ്യു​മെ​ന്നും ബാ​ബു ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.