തു​ന്പ​മ​ണ്‍ ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ‌
Thursday, April 25, 2019 10:35 PM IST
‌തു​ന്പ​മ​ണ്‍: സ​ജീ​വ സേ​വ​ന​ത്തി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന തു​ന്പ​മ​ണ്‍ ശ്രേ​യ​സ് ഡ​യ​റ​ക്ട​ർ റ​വ. ഇ. ​ജെ. ജോ​സ​ഫി​ന് ശ്രേ​യ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ തെ​യോ​ഫി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത സ്മാ​ര​ക പ്രാ​ർ​ത്ഥ​നാ​ല​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മാ സ​ഭ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ന്നം​കു​ളം - മ​ല​ബാ​ർ ഭ​ദ്രാ​സ​ന​മാ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ റ​വ. ജ​യ​ൻ തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് ജോ​ർ​ജ്, ശ്രേ​യ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ബെ​ന്നി ഈ​പ്പ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.‌