ഭാ​ര്യ​യെ കൂട്ടിക്കൊണ്ടുവരാൻ പോയ ഭ​ർ​ത്താ​വ് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, May 21, 2019 12:25 AM IST
ക​​ട​​മ്പ​​നാ​​ട്: ബ​​ന്ധു​​വി​​ന്‍റെ ​സം​​സ്കാ​​ര ച​​ട​​ങ്ങി​​നു പോ​​യ ഭാ​​ര്യ​​യെ വി​​ളി​​ക്കാ​​ൻ പോ​​യ ഭ​​ർ​​ത്താ​​വ് സ്കൂ​​ട്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ചു. കൊ​​ല്ലം ഇ​​ട​​ക്കാ​​ട് വ​​ട​​ക്ക് പു​​ന്ന​​വി​​ള​​യി​​ൽ ക​​രു​​ണാ​​ക​​ര​​നാ​ണ് (63)​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

തെ​​ങ്ങ​​മ​​ത്തു​​ള്ള ബ​​ന്ധു​​വി​​ന്‍റെ ​സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​യ​​താ​​യി​​രു​​ന്നു ഭാ​​ര്യ. ഇ​​വ​​രെ വീ​​ട്ടി​​ലേ​​ക്ക് കൂ​​ട്ടി​​കൊ​​ണ്ടു വ​​രാ​​ൻ പോ​​യ സ​​മ​​യ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.
ക​​ട​​മ്പ​​നാ​​ട് നാ​​ലാം മൈ​​ലി​​ൽ വ​​ച്ച് സ്കൂ​​ട്ട​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: വ​​സ​​ന്ത. മ​​ക്ക​​ൾ: ര​​തീ​​ഷ്, ര​​ജ​​നി.