ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം‌‌
Saturday, May 25, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​ശി​ല്പി​യും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ 55-ാം ച​ര​മ​വാ​ര്‍​ഷി​കം നാ​ളെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ക്കും. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ രാ​വി​ലെ പു​ഷ്പാ​ര്‍​ച്ച​ന​യ്ക്കു​ശേ​ഷം 11 ന് '​നെ​ഹ്റു​വി​ന്‍റെ ഭാ​ര​തം ഭ​യാ​ന​ത​ക​ളി​ലേ​ക്കോ' സെ​മി​നാ​ര്‍ ന​ട​ത്തും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു. ‌

ക​രാ​ര്‍ നി​യ​മ​നം ‌

‌പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴീ​ലു​ള്ള വ​ട​ശേ​രി​ക്ക​ര മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ നി​ല​വി​ലു​ള്ള​തും താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​കാ​വു​ന്ന​തു​മാ​യ എ​സ്എ​സ്എ​സ്ടി, എ​ച്ച്എ​സ്എ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച്ച 27 ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. അ​പേ​ക്ഷ​ക​ര്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ സ​ഹി​തം വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി​യി​ലെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണം. സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് റാ​ന്നി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌