911 കു​ട്ടി​ക​ളു​ടെ കു​റ​വ്; ഒ​ന്നാം ക്ലാ​സി​ൽ 6573 കു​ട്ടി​ക​ൾ
Monday, June 17, 2019 10:15 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 911 കു​ട്ടി​ക​ളു​ടെ കു​റ​വ്.
പ​ത്താം​ക്ലാ​സി​ൽ​നി​ന്നു പു​റ​ത്തു​പോ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന ഇ​ല്ലാ​തി​രു​ന്ന​താ​ണ് കു​റ​വി​നു കാ​ര​ണം.
ഒ​ന്നാം​ക്ലാ​സി​ൽ ഇ​ക്കു​റി 6573 കു​ട്ടി​ക​ളാ​ണ് ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ം ഒന്നിൽ ചേർന്നവരും പുതുതായി എത്തിയവരുമുൾ പ്പെടെ രണ്ടാംക്ലാസിൽ 7038 കുട്ടികളുണ്ട്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ ന​ട​ത്തു​ന്ന​ത്.
ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ 84908 കു​ട്ടി​ക​ളാ​ണ് ഇ​ക്കു​റി പ​ഠി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 85819 ആ​യി​രു​ന്നു.ഇ​ത്ത​വ​ണ 43887 ആ​ണ്‍​കു​ട്ടി​ക​ളും 41021 പെ​ണ്‍​കു​ട്ടി​ക​ളും സ്കൂ​ളു​ക​ളി​ലു​ണ്ട്.
ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ 11381 ആ​ണ്‍​കു​ട്ടി​ക​ളും 10429 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 21810 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 28140 ആ​ണ്‍​കു​ട്ടി​ക​ളും 26507 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 54647 കു​ട്ടി​ക​ളും സം​സ്ഥാ​ന സി​ല​ബ​സി​ലെ അം​ഗീ​കൃ​ത അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 4366 ആ​ണ്‍​കു​ട്ടി​ക​ളും 4085 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 8541 പേ​രും പ​ഠി​ക്കു​ന്നു.
ഒ​ന്നാം ക്ലാ​സി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 2985 കു​ട്ടി​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 2407 കു​ട്ടി​ക​ളും അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1181 കു​ട്ടി​ക​ളും ചേ​ർ​ന്നു. 3345 ആ​ണ്‍​കു​ട്ടി​ക​ളും 3228 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഒ​ന്നാം​ക്ലാ​സി​ൽ ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.
വി​വി​ധ ക്ലാ​സു​ക​ളി​ലെ
കു​ട്ടി​ക​ളു​ടെ എ​ണ്ണം.
(ക്ലാ​സ്, ആ​ണ്‍, പെ​ണ്‍,
ആ​കെ ക്ര​മ​ത്തി​ൽ)
ഗവൺമെന്‍റ്
1 1505 1480 2985
2 1580 1555 3135
3 1599 1497 3096
4 1512 1447 2959
5 889 834 1723
6 850 710 1560
7 832 743 1575
8 881 725 1606
9 877 725 1602
10 856 713 1569
എ​യ്ഡ​ഡ്
1 1214 1193 2407
2 1332 1261 2593
3 1413 1353 2766
4 1400 1278 2678
5 2940 2793 5733
6 3230 3098 6323
7 3494 3407 6901
8 4269 4039 8308
9 4370 4052 8422
10 4478 4038 8516.
അ​ണ്‍​എ​യ്ഡ​ഡ്
1 626 555 1181
2 689 621 1310
3 675 712 1387
4 721 719 1440
5 349 276 625
6 315 252 567
7 320 300 620
8 234 193 427
9 214 219 433
10 223 238 461.