മാ​ലി​ന്യ​സം​സ്ക​ര​ണം: ന​ഗ​ര​സ​ഭ നി​ല​പാ​ടി​നെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ധ​ർ​ണ ഇ​ന്ന്
Monday, June 17, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബ​ഹു​ജ​ന​മാ​ർ​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മു​നി​സി​പ്പ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ന​ഗ​രസ​ഭ​യു​ടെ മു​ന്പി​ൽ ഉ​പ​രോ​ധ​സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി എ.​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ വ്യാ​പാ​ര സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
മാ​ലി​ന്യം അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യം ശേ​ഖ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ലൂ​ടെ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.
സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തു ന​ഗ​ര​സ​ഭ​യാ​ണ്. ഇ​തോ​ടെ മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ അ​ല്ലാ​താ​യി.
മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് വ​ൻ​തു​ക ഏ​ജ​ൻ​സി​ക​ൾ വാ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ ഇ​തി​നോ​ടു സ​ഹ​ക​രി​ച്ചു.
ന​ഗ​ര​സ​ഭ ആ​വി​ഷ്ക​രി​ച്ച തു​ന്പൂ​ർ​മൂ​ഴി പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​വും അ​പ​ര്യാ​പ്ത​വു​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും ആ​ധു​നി​ക സം​സ്ക​ര​ണ​പ്ലാ​ന്‍റ് നി​ർ​മി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നും വ്യാ​പാ​രി വ്യ​വാ​സി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഏ​കോ​പ​ന​സ​മി​തി മു​നി​സി​പ്പ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഹ​മ്മ​ദ്, ട്ര​ഷ​റാ​ർ ഗീ​വ​ർ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ജ​യിം​സ്, സെ​ക്ര​ട്ട​റി മ​നോ​ജ് പി. ​ആ​ന​ന്ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.