മ​ര​ച്ചി​ല്ല​ക​ളി​ൽ കൂട്് കൂ​ട്ടി​യി​രു​ന്ന​ത് ദേ​ശാ​ട​ന​ക്കി​ളി​ക​ൾ
Saturday, June 22, 2019 11:32 PM IST
പ​ത്ത​നം​തി​ട്ട: സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മാ​ത്ര​മ​ല്ല പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ചി​ല പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സ് വ​ള​പ്പു​ക​ളും പ​ക്ഷി​ക​ളു​ടെ ഇ​ഷ്ട സ​ങ്കേ​ത​മാ​യി​രു​ന്നു. അ​ധി​ക​വും ന​ഗ​ര​ത്തി​ൽ കൂ​ട്ട​ക്കൂ​ട്ടി​യി​രു​ന്ന​ത് അ​പൂ​ർ​വ​യി​നം ദേ​ശാ​ട​ന​ക്കി​ളി​ക​ളാ​യി​രു​ന്നു.

എ​വി​ടെ നി​ന്നോ ഇ​വി​ടെ​യെ​ത്തി താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ ഏ​താ​നം നാ​ളു​ക​ളാ​യി ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​യ കു​ര​ങ്ങ​ൻ​മാ​രാ​യി​രു​ന്നു ക​ളി​ക്കൂ​ടു​ക​ൾ ന​ശി​പ്പി​ച്ച​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും കി​ളി​ക​ളു​ടെ കൂ​ട് ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​രി​ച്ചി​ല്ല​ക​ളാ​ണ് മു​റി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഷ്കാ​രം ന​ട​ത്തി​യ​ത്. കി​ളി​ക​ളു​ടെ കാ​ഷ്ഠ​മാ​ണ് ഇ​വി​ടെ​യും വി​ല്ല​ൻ. കി​ളി കാ​ഷ്ഠം ഒ​ഴി​വാ​ക്കാ​ൻ ഇ​വ ഇ​രി​ക്കു​ന്ന മ​ര​ച്ചി​ല്ലു​ക​ളാ​ണ് ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മു​റി​ക്കു​ന്ന​തെ​ന്നു മാ​ത്രം. ന​ഗ​ര​ത്തെ ചൂ​ടി​ൽ നി​ന്നും സം​ര​ക്ഷി​ച്ചി​രു​ന്ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​മാ​റ്റി കി​ളി​ക​ളോ​ട് പ്ര​തി​കാ​രം തീ​ർ​ക്കു​ന്ന​ത്.

മ​ര​ച്ചി​ല്ല​ക​ൾ​ക്കൊ​പ്പം നി​ല​ത്തു വി​ണ പ​ക്ഷി കു​ഞ്ഞു​ങ്ങ​ളു​ടെ മു​റ​വി​ളി​യി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ന​സ​ലി​ഞ്ഞി​ല്ല. നി​ല​ത്ത് വീ​ണ​വ​രി​ൽ ചി​ല​ത് ച​ത്തി​ട്ടും പ്ര​തി​കാ​രം പോ​ലെ​യാ​യി​രു​ന്നു മ​ര​ചി​ല്ല​ക​ൾ ഒ​രോ​ന്നാ​യി വെ​ട്ടി​വീ​ഴ്ത്തി​യ​ത്.