ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു ‌‌
Tuesday, June 25, 2019 10:13 PM IST
കലഞ്ഞൂർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം നൂ​റും അ​തി​ല​ധി​ക​വും തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ കൈ​വ​രി​ച്ച 1077 കു​ടും​ബ​ങ്ങ​ളെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ബി​രു​ദ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മെ​റി​റ്റ് ഈ​വ​നിം​ഗ് മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ശ്രീ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നി​ലാ​ല്‍, ആ​ര്‍. വി. ​രാ​ജീ​വ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​മ​രാ​ജ​ന്‍, സെ​ക്ര​ട്ട​റി ടി.​എ​സ് സ​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

വാ​യ​നാ​പ​ക്ഷാ​ച​ര​ണം

അ​ടൂ​ർ: തെ​ങ്ങും​താ​ര കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണം ന​ട​ത്തി.
പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ എ​സ്. മീ​രാ​സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ര​ന്ഥ​ശാ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ത്ന​മ്മ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തെ​ങ്ങും​താ​ര റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു വീ​ര​പ്പ​ള്ളി​ൽ, സൂ​സ​മ്മ ജോ​സ​ഫ്, ധ​നീ​ഷ്.​വൈ, മി​ഥു​ല.​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.