32 ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽദാ​നം നാ​ളെ
Friday, May 27, 2022 10:49 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗ​വും എ​സ്എ​ന്‍ ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 32 ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​നം നാ​ളെ ന​ട​ക്കും. ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ സാ​ര​ഥ്യ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഏ​ക​ദി​ന ക്യാ​ന്പ്

ആ​ല​പ്പു​ഴ: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ബി​ആ​ര്‍​സി ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള "അ​മൃ​തം ഗ​മ​യ' എ​ന്ന ഏ​ക​ദി​ന ക്യാ​മ്പ് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും യോ​ഗ​പ​രി​ശീ​ല​ന​വും കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളി​ലെ ലൈം​ഗി​ക സ്വ​ഭാ​വ​വും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും എ​ന്ന​വി​ഷ​യ​ത്തി​ല്‍ ര​ക്ഷ​ക​ര്‍​തൃ ബോ​ധ​വ​ത്ക​ര​ണ​വും മാ​ന​സി​കോ​ല്ലാ​സ പ​രി​പാ​ടി​ക​ളും പ​ഠ​ന​കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.