മ​ല​യാ​ളി വി​ദ്യാ​ർ​ഥി ചെ​ന്നൈ​യി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു
Friday, May 10, 2024 11:15 PM IST
മ​ങ്കൊ​മ്പ്: ചെ​ന്നൈ​യി​ൽ കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ മ​ല​യാ​ളി​യാ​യ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കാ​വാ​ലം പു​ളി​ക്ക​ൽ നാ​ൽ​പ​തി​ൽ പ​രേ​ത​നാ​യ പി.​വി. പോ​ളി​ന്‍റെ മ​ക​ൻ അ​ല​ൻ ജി​യോ പോ​ളാ​ണു (21) മ​രി​ച്ച​ത്.

ചെ​ന്നൈ​യി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന അ​ല​ൻ അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി​യ​ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ള​ത്തി​നു മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​യ അ​ല​ൻ തി​രി​കെ നീ​ന്തും​വ​ഴി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വെ​ള്ള​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടി​ലെ ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ച​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​ന്നേ​രം 5.30ന് ​കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. അ​മ്മ: കെ.​ജെ. ജെ​ന്നി കാ​വാ​ലം പ​ഞ്ഞി​ക്കാ​ര​ൻ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: സ്നേ​ഹ.