ഭൂ​മി ത​രം​തി​രി​ക്ക​ൽ : ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്
Sunday, May 12, 2024 2:02 AM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്ക് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഭൂ​മി ത​രം​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യി അ​ഴി​മ​തി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​തല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. സ​ന്തോ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ഡാ​റ്റാ​ബാ​ങ്ക് ഉ​ൾ​പ്പെ​ട്ട ഭൂ​മി ഉ​ൾ​പ്പെ​ടെ നി​ക​ത്തു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു​പി​രി​ഞ്ഞ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ഭൂ​മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു മ​ന്ത്രി​ക്ക് അ​യ​ച്ച പ​രാ​തി​യി​ൽ പ​റ​ഞ്ഞു.