മാന്നാര്‍: ചെന്നിത്തല -തൃപ്പെരുന്തുറ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആയിരം പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് തേന്‍വരിക്ക പ്ലാവിനത്തില്പ്പെട്ട ഒരുവര്‍ഷം പ്രായമായ ആയിരത്തോളം തൈകള്‍ വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണന്, ബഹനാന് ജോണ്‍ മുക്കത്ത്, എം. സോമനാഥന്‍പിള്ള, കെ.ജി. വേണുഗോപാല്‍, ടിനു സേവ്യര്‍, അനില്‍ വൈപ്പുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.