ആ​ല​പ്പു​ഴ: അ​ജൈ​വ മാ​ലി​ന്യസം​സ്ക​ര​ണ​ത്തി​ൽ മാ​തൃ​ക​യാ​യി നി​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്. മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്) വ​ഴി പ്ര​തി​മാ​സം ശ​രാ​ശ​രി 1800 കി​ലോ അ​ജൈ​വ മാ​ലി​ന്യ​മാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് ഉത്പന്ന​ങ്ങ​ൾ, ഇ ​മാ​ലി​ന്യം, കു​പ്പി​ച്ചി​ല്ലു​ക​ൾ തു​ട​ങ്ങി സ​മ്പൂ​ർ​ണ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ്യം.

2000 ച​തു​ര​ശ്ര അ​ടി വി​സ്‌​തീ​ർ​ണമു​ള്ള എം​സി​എ​ഫ് കേ​ന്ദ്ര​മാ​ണ് പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. 2024ൽ ​ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടും പ്ലാ​ൻ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടാം വാ​ർ​ഡി​ലെ എം​സി​എ​ഫ് കെ​ട്ടി​ട​ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. വൈ​ദ്യു​തീ​ക​ര​ണം, ക​ൺ​വെ​യ​ർ ബെ​ൽ​റ്റ്, ബെ​യി​ലി​ംഗ് മെ​ഷീ​ൻ, വാ​ട്ട​ർ ടാ​ങ്ക് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്രവൃത്തി​ക​ളും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​ക്കി.

സം​ഭ​രി​ക്കു​ന്ന മാ​ലി​ന്യം ത​രം​തി​രി​ച്ചു ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്കാ​ണ് കൈ​മാ​റു​ന്ന​ത്. 13 വാ​ർ​ഡു​ക​ളി​ലാ​യി എം​സി​എ​ഫ് പ്ര​വ​ർ​ത്ത​ന​ത്ത​ങ്ങ​ളി​ലൂ​ടെ 26 ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്നു. ഇ​തു​വ​ഴി ശ​രാ​ശ​രി 1,40,000 രൂ​പ പ്ര​തി​മാ​സ വ​രു​മാ​ന​വും ല​ഭി​ക്കു​ന്നു. കൂ​ടാ​തെ മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന​തി​ന് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ 11 ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും 100 ഡ​സ്റ്റ് ബി​ന്നു​ക​ളും പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.