ചേന്നങ്കരി പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശനത്തിരുനാള്‍
1591652
Sunday, September 14, 2025 11:13 PM IST
ചേന്നങ്കരി: വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള കുട്ടനാട്ടിലെ പ്രമുഖ ദേവാലയമായ ചേന്നങ്കരി പള്ളിയില്‍ വിശുദ്ധന്റെ ദര്‍ശനത്തിരുനാള്‍ 17ന് ആരംഭിച്ച് 22ന് സമാപിക്കും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജ്ഞാനസ്നാന പള്ളി എന്ന പേരിലും പ്രസിദ്ധമാണ് ഈ പള്ളി.
17ന് വൈകുന്നേരം4.30ന് കൊടിയേറ്റ് - വികാരി ഫാ. ജോസഫ് ബംഗ്ലാവുപറമ്പില്‍, തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥന, ഇടവകയില്‍ ശുശ്രൂഷ ചെയ്ത മുന്‍ വികാരിമാരായ ഫാ. സിറിയക് വലിയപറമ്പില്‍, ഫാ.ജോര്ജ്പനക്കേഴം, ഫാ. ജയിംസ്അത്തിക്കളം, ഫാ. റോജന്‍ നെല്പുരയ്ക്കല് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സന്ദേശം-ഫാ. റോയി കണ്ണന്‍ചിറ സിഎംഐ (ദീപിക കൊച്ചേട്ടന്). നഗര പ്രദക്ഷിണം - വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുസ്വരൂപത്തിന് ഇടവകയിലെ വിവിധ കൂട്ടായ്മകളില്‍ സ്വീകരണം.
18ന് വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം - മാര്‍ ജോസഫ്പെരുന്തോട്ടം. ഫാ. തോമസ്പൊക്കാവരയത്ത് സിഎംഐ, ഫാ. ടോണി ചൊങ്കോട്ട് സിഎംഐ എന്നിവർ സഹകാർമികരാകും, തുടര്‍ന്ന് മില്ലേനിയം കുരിശടി പ്രദക്ഷിണം - ഫാ. ജോര്‍ജ് ജോബോ, കുരിശടിയില്‍ സന്ദേശം- ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സിഎംഐ.
19ന് വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം - ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍ തോമസ് തറയില്‍. ഫാ. ജോസഫ് ചെമ്പിലകം, ഫാ. തോമസ് പുതിയാപറമ്പില്‍, ഫാ. നൈജീല്‍ തൊണ്ടിക്കാക്കുഴിയില്‍ എന്നിവർ സഹകാർമികത്വം വഹിക്കും. 5.30ന് ദിവ്യകാരുണ്യപ്രദക്ഷിണം-ഫാ. മോര്‍ളി കൈതപ്പറമ്പില്. തുടര്‍ന്ന് ഡിജെ സ്റ്റേജ് ഷോ ആന്‍ഡ് വാട്ടര്‍ ഡ്രംസ്.
20ന് രാവിലെ 6.30ന് കിടപ്പുരോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന ഭവനങ്ങളില്‍ എത്തിച്ചു നല്കുന്നു. വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം - കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ. റ്റോബിന്‍ അറുവന്‍പറമ്പില്‍ സഹകാർമികത്വം വഹിക്കും. ദേവമാതാ കുരിശടിയിലേയ്ക്ക് പ്രദക്ഷിണം-ഫാ. റോജന്‍ നെല്പുരയ്ക്കല്, കപ്ലോന്‍ വികാരി വാഴ്ച, പ്രസുദേന്തി വാഴ്ച, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, കരിമരുന്ന് കലാപ്രകടനം, ചെണ്ട, വയലിന്, സാക്സോഫോണ്‍ ഫ്യൂഷന്‍, സ്നേഹവിരുന്ന്, പള്ളിക്കുള്ളില്‍ രൂപം പ്രതിഷ്ഠിക്കല്‍.
പ്രധാന തിരുനാള്‍ ദിനമായ 21ന് രാവിലെ ആറിനു രൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. 6.45ന് സപ്ര, വിശുദ്ധ കുര്‍ബാന. 9.30ന് മധ്യസ്ഥ പ്രാർഥന, ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. വിപിന്‍ കുരിശുതറ സിഎംഐ. സഹകാര്‍മികര്‍-ഫാ. അരുണ്‍ കോയിക്കാട്ടുചിറ, ഫാ. ജേക്കബ് തുണ്ടിയില്‍, തിരുനാള്‍ സന്ദേശം-ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വിസി, തിരുനാള്‍ പ്രദക്ഷിണം ഫാ. തോമസ്ഇരുമ്പുകുത്തി സിഎംഐ, വൈകുന്നേരം6.30ന് രൂപം പള്ളിയില്‍ പ്രതിഷ്ഠിക്കും.
22 തിങ്കള്‍ പൂര്‍വിക സ്മരണദിനം. രാവിലെ 6.30ന് സപ്ര, വിശുദ്ധ കുര്‍ബാന, സന്ദേശം ഇടവകയിലെ വൈദികര്‍, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും കൊടിയിറക്കും, നേര്‍ച്ച വസ്തുക്കളുടെ ലേലം, ഇടവക വൈദിക സമര്‍പ്പിത സംഗമം.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. ജോസഫ് ബംഗ്ലാവുപറമ്പില്‍, കൈക്കാരന്മാരായ ടോമിച്ചന് ചെങ്ങണ്ടയില്‍, ഔസേപ്പ് വര്‍ഗീസ് എടവനക്കളം, സുരേഷ് പി.വി. പരുവപ്പറമ്പില്‍, തിരുനാള്‍ പ്രസുദേന്തി ജോച്ചന് പാലയ്ക്കല്‍, ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തി.