കൊടുപ്പുന്ന ഗവ. ഹൈസ്കൂളില്‍ ശാസ്ത്ര ലാബ് പ്രവര്‍ത്തനം ആരംഭിച്ചു
1591138
Friday, September 12, 2025 11:32 PM IST
എടത്വ: കൊടുപ്പുന്ന ഗവ. ഹൈസ്കൂളില്‍ സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി സംയോജിത ശാസ്ത്രലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. അശോകന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. ഷെമീറ, തലവടി ബിപിസി ജി. ഗോപാല്‍, പിടിഎ പ്രസിഡന്റ് സാജിത ബിനോകുമാര്‍, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ ജി. മായാലക്ഷ്മിയമ്മ, വി. അജിത, ബ്ലസ് കെ. കുര്യന്, അധ്യാപിക പ്രസീത സി. രാജ് എന്നിവര്‍ പ്രസംഗിച്ചു.
യുപി ക്ലാസുകള്‍ മുതലുള്ള കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും പരീക്ഷണനിരീക്ഷണ പാടവം ആര്‍ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതി നടത്തുന്നത്. ശാസ്ത്ര വിഷയങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍ സംയോജിത ശാസ്ത്ര ലാബുകളില്‍ സജ്ജീകരിച്ചു.
മൈക്രോസ്കോപ്പുകള്, രാസവസ്തുക്കള്‍, മോഡലുകള്‍, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍, പരിസ്ഥിതി നിരീക്ഷണ ഉപകരണങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക ഉപകരണങ്ങളുടെ ലഭ്യത വിദ്യാര്‍ഥികളെ സമകാലിക ശാസ്ത്രീയ രീതികളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുന്നുണ്ട്.