വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സംഭാവനകൾ നിസ്തുലം: റവ.ഡോ. മാത്യു ചങ്ങങ്കരി
1590906
Thursday, September 11, 2025 11:56 PM IST
എടത്വ: വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സംഭാവനകൾ നിസ്തുലമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഡോ. മാത്യു ചങ്ങങ്കരി പറഞ്ഞു.
സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ആന്റണി മൂലയില്‍ ജൂബിലി സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ പി.സി. ജോബി, മുന്‍ പ്രിന്‍സിപ്പല്‍മാരായ ജോസഫ് കെ. നെല്ലുവേലി, ആന്റണി മാത്യു, മാത്തുക്കുട്ടി വര്‍ഗീസ്, ഹെഡ്മാസ്റ്റര് ജിനോ ജോസഫ്, ജോർജ് ഫിലിപ്പ്, മെറിൻ നീലങ്കാവിൽ, പിടിഎ പ്രസിഡന്റ് ബൈജു തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.