ലോക ഫസ്റ്റ് എയ്ഡ് ബോധവത്കരണ ദിനാചരണം
1590367
Tuesday, September 9, 2025 11:32 PM IST
എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ ലോക ഫസ്റ്റ് എയ്ഡ് ബോധവത്കരണ ദിനാചരണം നടന്നു. ജൂണിയര്‍ റെഡ് ക്രോസ് പ്രതിനിധികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് എയ്ഡ് സംബന്ധമായ ക്ലാസുകളും പ്രായോഗിക പ്രകടനങ്ങളും അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രാഥമിക ചികിത്സാരീതികളെക്കുറിച്ച് വിശദീകരിക്കുകയും മാതൃകാപരമായി കാണിക്കുകയും ചെയ്തു.
മുങ്ങിമരണം, തീപിടിത്തം, വൈദ്യുതാഘാതം തുടങ്ങിയ അപകട സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കാന്‍ സഹായിക്കുന്ന പ്രാഥമിക ശുശ്രൂഷ രീതികളെക്കുറിച്ചും തുടര്‍ന്ന് നല്‍കേണ്ട സിപിആര്‍ ചെയ്യുന്ന വിധവും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. തീപിടിത്തങ്ങളില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ പ്രദര്‍ശനവും പ്രവര്‍ത്തനരീതി അവതരണവും ഫസ്റ്റ് എയ്ഡ് കിറ്റ് പരിചയപ്പെടുത്തലും നേരിട്ടുള്ള പരിശീലനവും നല്കി.
അന്നമ്മ തോമസ്, ജാസ്മിന് മാത്യു, സിസ്റ്റര്‍ റോസ് മരിയ മാളിയേക്കല്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശത്തോടെ വിദ്യാര്‍ഥികളായ മന്ന കെ. ബിനു, അലോന അന്ന ജേക്കബ് എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.