ചാസ് യൂണിറ്റ് കുടുംബസംഗമം
1591145
Friday, September 12, 2025 11:32 PM IST
ആലപ്പുഴ: ലഹരിക്കടിമയായവരെയും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും ചാസ് ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഒരു ദൗത്യമായി കരുതുന്നുവെന്ന് അതിരൂപത ചാസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം.
ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ 60 വര്‍ഷമായി സജീവമാണ് ചാസ്. തത്തംപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡയറക്ടര്‍ തത്തംപള്ളി വികാരി ഫാ. ജോസ് മുകളേല്‍ അധ്യക്ഷത വഹിച്ചു. ഫാ. നവീന്‍ മമ്മൂട്ടില്‍ തിരുവോണ സന്ദേശം നല്കി. സെക്രട്ടറി കെ.ജെ. ജോസഫ് കളത്തില്‍, ജോഷി വര്‍ഗീസ് നെടിയാപറമ്പ്, ഡി. ജോസഫ് കൈനകരി, തൊമ്മി ജോസഫ് തട്ടുങ്കല്‍, ലൈസാമ്മ മൈക്കിള്‍, ജോര്‍ജ് മുളക്കല്‍, ലാലിച്ചന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.