പൈപ്പു പൊട്ടി ശുദ്ധജലം പാഴാകുന്നു
1590901
Thursday, September 11, 2025 11:56 PM IST
അമ്പലപ്പുഴ: ദേശീയപാത കച്ചേരിമുക്കിൽ പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗച്ച് പണി നടക്കുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയാണ്.
അധികൃതർ തിരിഞ്ഞുനോക്കുന്നിമില്ല. നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന ഏറെ തിരക്കുള്ള ഭാഗമാണിത്. റോഡിൽ രൂപപ്പെട്ട വൻകുഴികളിലാണ് പൈപ്പ് പൊട്ടിയ വെള്ളം കെട്ടിക്കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ അടക്കം കുഴിയിൽ തെന്നിമറിയുന്നതും നിത്യസംഭവമാണ്. ഇതിനു സമീപത്താണ് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നത്.