ചേ​ര്‍​ത്ത​ല: പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ രാ​ജേ​ന്ദ്ര​ന്‍ (53), എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍ (40), ഷൈ​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ​കു​മാ​ര്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍​ത്തി താ​ക്കോ​ല്‍ ഊ​രി​മാ​റ്റു​ക​യും എ​സ്‌​ഐ രാ​ജേ​ന്ദ്ര​നെ ഉ​ള്‍​പ്പെ​ടെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പാ​നം ന​ട​ത്തി​യ​ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ​ട്ട​ണ​ക്കാ​ട് പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ അ​ന്ധ​കാ​ര​ന​ഴി ബീ​ച്ചി​ല്‍ പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡ് കൊ​ച്ചു​പ​റ​മ്പ് സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് (58), പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡ് ചെ​റി​യ​ശേ​രി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (41), പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡ് പു​ന്ന​ക്ക​ര സോ​ജ​ന്‍ (45), പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് കൊ​ച്ചു​പ​റ​മ്പി​ല്‍ ബി​ജു (40) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സും നാ​ലം​ഗ സം​ഘ​വും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്.

ഇ​വ​ര്‍​ക്കെ​തി​രെ പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പി​ച്ച സം​ഭ​വ​ത്തി​ലും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലു​മാ​യി ര​ണ്ടു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.