ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു
1590362
Tuesday, September 9, 2025 11:32 PM IST
അമ്പലപ്പുഴ: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രഹന (42)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ്
ഭർത്താവ് അബ്ദുൾ മനാഫു (ജലീൽ)മൊന്നിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണം തെറ്റി മറിഞ്ഞായിരുന്നു അപകടം.
ഇവരുടെ മകൻ മുഹമ്മദ് സ്വാലിഹിനും ജലീലിനും നിസാര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസമാണ് മരിച്ചത്. നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു. മൂന്ന് വർഷം മുമ്പാണ് രഹന നാട്ടിൽനിന്ന് ജലീലിനൊപ്പം ദമാമിലേക്ക് പോയത്. മകൾ: തസ്നീമ. മരുമകൻ: മുഹമ്മദ് ഫാസിൽ.