പോലീസ് രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവയാകുന്നു: എസ്. ശരത്
1590636
Wednesday, September 10, 2025 11:37 PM IST
മുഹമ്മ: പോലീസ് അതിക്രമത്തിനെതിരേ കോൺഗ്രസ് മുഹമ്മ, തണ്ണീർമുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഹമ്മ പോലീസ് സ്റ്റേഷന് സമീപം ജനകീയ പ്രതിഷേധസമരം നടത്തി. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കുപ്രസിദ്ധ ക്രിമിനലുകൾ പോലും കാണിക്കാത്തമർദനമുറകളാണ് കേരളത്തിലെ പോലീസുകാർ പുറത്തെടുക്കുന്നത്. മുൻപ് കേരള പോലീസ് അഭിമാനം ആയിരിന്നെങ്കിൽ ഇന്ന് രാജ്യത്തിനാകെ അപമാനമാണ്.
പോലീസ് മർദനം വേരോടെ പിഴുതെറിയുന്നതുവരെ കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും ശരത് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി. അനീഷ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ ആർ. ശശിധരൻ, സജി കുര്യാക്കോസ്, മുഹമ്മ പഞ്ചായത്തംഗം എസ്.ടി. റെജി, കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി. സാജു, വനിതാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയാമണി, വി.എം. സുഗന്ധി എന്നിവർ പ്രസംഗിച്ചു.