ചേ​ർ​ത്ത​ല: വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ടം​തു​രു​ത്ത് അ​യ്യ​പ്പാ​സി​ൽ കെ. ​സ​ജീ​വ​ൻ (54) ആ​ണ് മ​രി​ച്ച​ത്. പാ​ണാ​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ആ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പാ​തി​ര​പ്പ​ള്ളി ഗു​രു​പു​ര​ത്ത് ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗീ​ത (ഗ​വ.​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ചേ​ർ​ത്ത​ല). മ​ക്ക​ൾ: സാ​നി​യ, സാ​ഗ​ർ.