അധ്യാപക അവാർഡുകൾ വിതരണം ചെയ്തു
1590368
Tuesday, September 9, 2025 11:32 PM IST
മാന്നാർ: ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിന്റെ നേതൃത്വത്തിൽ അധ്യാപക അവാർഡുകൾ നൽകി. അസോസിയേഷൻ ഓഫ് ഇന്നർ വീൽ ക്ലബ്സ് ഏർപ്പെടുത്തിയിട്ടുള്ള അധ്യാപക അവാർഡുകൾ ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിൻെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ മാന്നാറിലെ ശ്രദ്ധേയരായ അധ്യാപകർക്ക് നൽകി.
പരിചയസമ്പന്നതയും നേതൃപാടവവും നിസ്വാർഥതയും സംഘാടക മികവും മാതൃകാപരമായ അധ്യാപനവും കൈമുതലായുള്ള പ്രശസ്തരായ രണ്ടു വനിതാ അധ്യാപകർക്കാണ് അവാർഡുകൾ നൽകിയത്. മാന്നാർ ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ബിനു ഉപേന്ദ്ര, മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും എസ്പിസി യൂണിറ്റിന്റെയും ചുമതലക്കാരിയും ഗ്രന്ഥകാരിയുമായ സരിത ഭാസ്കർ എന്നിവരാണ് അധ്യാപക അവാർഡുകൾ നൽകിയത്. ക്ലബ് പ്രസിഡന്റ് രശ്മി ശ്രീകുമാർ അവാർഡുകൾ നൽകി.
ചാർട്ടർ പ്രസിഡന്റ് ഡോ. എം.കെ. ബീന, സെക്രട്ടറി സ്മിതാരാജ്, എ. എം. ശ്രീകല, വി. വിജയലക്ഷ്മി, ജയശ്രീ എസ്. നായർ, രമ്യാ വിജയൻ എന്നിവർ പ്രസംഗിച്ചു.