വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കം ഇന്നും നാളെയും
1591143
Friday, September 12, 2025 11:32 PM IST
ആലപ്പുഴ: ആലപ്പുഴ മാർ സ്ലീവാ ഫൊറോന തീർഥാടന പള്ളിയിൽ മാർസ്ലീവായുടെ പുകഴ്ചയുടെ തിരുനാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പിന്റെ പരസ്യ വണക്കം ഉണ്ടായിരിക്കും.
ആലപ്പുഴയിലെ വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള ഏക ദേവാലയമാണ് ആലപ്പുഴ മാർ സ്ലീവാ ഫൊറോന തീർഥാടന പള്ളി.
2022 ഡിസംബർ പതിനേഴാം തീയതി ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഈ പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ വിശുദ്ധ കുരിശിന്റെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഈശോമിശിഹായുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുമ്പോൾ ധാരാളം തീർഥാടകർ ഈ തിരുശേഷിപ്പ് വണങ്ങുവാൻ എത്തുന്നുണ്ട്.
രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് തിരുശേഷിപ്പിന്റെ വണക്കം. തുടർന്ന് ആലപ്പുഴ ഫൊറോനയിലെ എല്ലാ വൈദികരും ചേർന്ന് തിരുനാൾ സമൂഹബലി അർപ്പിക്കും. തുടർന്ന് തിരുശേഷിപ്പ് വഹിച്ചുള്ള പ്രദക്ഷിണം.
പ്രദക്ഷിണത്തിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് കൊടിയനാട് കാർമികത്വം വഹിക്കും.
14ന് തിരുനാൾ ദിനമായി ആചരിക്കും. രാവിലെ 6.30ന് വികാരി ഫാ. മാത്യു നടമുഖത്ത് പരിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുശേഷിപ്പിന്റെ പരസ്യ വണക്കം ആരംഭിക്കും. 10ന് വിശുദ്ധ കുർബാന ഫാ. ഷിബിൻ ചൂരവടി.
വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോണിക്കുട്ടി തറക്കുന്നേൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം കാർമികൻ ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പിൽ തുടർന്ന് കൊടിയിറക്ക്. തിരുശേഷി പ്പു ചുംബനം, നേർച്ച ഭക്ഷണം.