നൂറുമേനി വിജയികളുടെ മഹാസംഗമം ഇന്ന്
1591134
Friday, September 12, 2025 11:32 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി വചനപഠന മത്സരവിജയികളുടെ മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മലങ്കരസഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണവും നടത്തും. ചലച്ചിത്ര നടന് സിജോയ് വര്‍ഗീസ് വചന സാക്ഷ്യം നല്‍കും.
ചലച്ചിത്ര നിര്‍മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറുമേനി വചന പഠനപദ്ധതി ചെയര്മാന് സണ്ണി ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. അയ്യായിരത്തിലേറെ പേര് മഹാസംഗമത്തില്‍ പങ്കെടുക്കും.
ഒന്നും രണ്ടും സ്ഥാനങ്ങള്‍
ഡോക്ടര്‍ ദമ്പതിമാര്‍ക്ക്
ചങ്ങനാശേരി: ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ബൈബിള്‍ വചന മനഃപാഠ പദ്ധതിയായ നൂറുമേനി സീസണ് 3 മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 148 പോയിന്റ് നേടി തിരുവനന്തപുരം റീജണിലെ ഡോ. അഭിലാഷ് കെ. തോമസ്, ഡോ. റോണാ ജോസഫ് പി, സെബാസ്റ്റ്യന്‍ തോമസ് കുഴികാട്ടില്‍ എന്നിവരടങ്ങിയ കുടുംബം ജേതാക്കളായി.
147 പോയിന്റ് നേടി കോട്ടയം റീജണിലെ ഡോ. സുജിത് ജോ മാത്യു, ഡോ. അനു വര്‍ഗീസ്, മരിയ റോസ് ജോ മണിയങ്ങാട്ട് എന്നിവരുടെ കുടുംബം രണ്ടാം സ്ഥാനവും 140 പോയിന്റ് നേടി കുട്ടനാട് റീജണിലെ മാത്യു തോമസ്, മേരിക്കുട്ടി തോമസ്, മെര്‍ലി ആന്‍ മാത്യു തറയില്‍ കാനാച്ചേരി എന്നിവരുടെ കുടുംബം മൂന്നാം സ്ഥാനവും 120 പോയിന്റ് നേടി ചങ്ങനാശേരി റീജണിലെ ജയിംസ് കെ. ജേക്കബ്, ഷൈനി സെബാസ്റ്റ്യന്‍ കോലോത്ത്, മരിയ ജോസഫ് എന്നിവരുടെ കുടുംബം നാലാം സ്ഥാനവും 101 പോയിന്റ് നേടി നെടുംകുന്നം റീജണിലെ സോജി ചാക്കോ, മരിയ മാത്യു കൂനാനിക്കല്‍ എന്നിവരുടെ കുടുംബം അഞ്ചാം സ്ഥാനവും നേടി.
ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. ജീസസ് യൂത്തില്‍ മെഡിക്കല്‍ കോളജ് പഠന കാലഘട്ടംമുതല്ത്തന്നെ സജീവമാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ ഡോക്ടര്‍ ദമ്പതികള്‍.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിജയികളെ പ്രഖ്യാപിച്ചു. നൂറുമേനി വചനപഠനം വചനം ലോകമെമ്പാടും എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ഡോ. റൂബിള്‍ രാജാണ് ഫിനാലെ ക്വിസ് നയിച്ചത്.
ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു.