അ​മ്പ​ല​പ്പു​ഴ: ഉ​ണ്ണി​ക്ക​ണ്ണ​ന് മ​ധു​ര​മേ​റി​യ പാ​ൽ​പ്പാ​യ​സം ത​യാ​റാ​ക്കാ​ൻ ഭീ​മ​ൻ വാ​ർ​പ്പ് എ​ത്തി. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് 1500 ലി​റ്റ​ർ ശേ​ഷി​യു​ള്ള കൂ​റ്റ​ൻ വാ​ർ​പ്പ് എ​ത്തി​ച്ച​ത്. നൂ​റുക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വാ​ർ​പ്പ് കാ​ണാ​നും ചി​ത്രം പ​ക​ർ​ത്താ​നു​മെ​ത്തി​യ​ത്. മാ​ന്നാ​ർ സ്വ​ദേ​ശി അ​ന​ന്ത​ൻ ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ള്ളോ​ട് കൊ​ണ്ട് ​വാ​ർ​പ്പ് നി​ർ​മി​ച്ച​ത്.

28, 96,000 രൂ​പ​യാ​ണ് ഇ​തി​ന്‍റെ ചെ​ല​വ്. 1810 കി​ലോ ഗ്രാം ​ഭാ​ര​മു​ള്ള ഭീ​മ​ൻ വാ​ർ​പ്പ് വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച ശേ​ഷം ക്രെ​യി​നു​പ​യോ​ഗി​ച്ചാ​ണ് പാ​ൽ​പ്പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന തി​ട​പ്പ​ള്ളി​യി​ലേ​ക്കു മാ​റ്റി​യ​ത്. ​വാ​ർ​പ്പ് സ്ഥാ​പി​ക്കാ​നാ​യി ഒ​രുമാ​സം മു​ൻ​പുത​ന്നെ തി​ട​പ്പ​ള്ളി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ 800 ലി​റ്റ​ർ ശേ​ഷി​യു​ള്ള വാ​ർ​പ്പി​ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ പാ​ൽ​പ്പാ​യ​സം ത​യാ​റാ​ക്കു​ന്ന​ത്.

നി​ല​വി​ൽ 225 ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​മാ​ണ് പ്ര​തി​ദി​നം ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത് 300 ഉം ​വ്യാ​ഴം, ഞാ​യ​ർ, മ​റ്റ് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ 350 ഉം ​ലി​റ്റ​റാ​ക്കാ​ൻ ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി സു​രേ​ഷ് ഭ​ക്ത​വ​ൽ​സ​ല​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഓം​ബു​ഡ്സ്മാ​ൻ, ഹൈ​ക്കോ​ട​തി, ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ ​അടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​വി​ൽ 1 ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​ത്തി​ന് 160 രൂ​പ​യാ​ണ് വി​ല. ഇ​ത് 260 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​നും ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

പു​തി​യ അ​ള​വി​ൽ പാ​ൽ​പ്പാ​യ​സം നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ പു​തി​യ വാ​ർ​പ്പ് ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് മാ​ന്നാ​ർ സ്വ​ദേ​ശി അ​ന​ന്ത​ൻ ആ​ചാ​രി വാ​ർ​പ്പ് നി​ർ​മി​ച്ച് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്.

ഉ​ച്ച​യോ​ടെ പി​ക്ക് അ​പ് വാ​നി​ലെ​ത്തി​ച്ച വാ​ർ​പ്പ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ക്രെ​യി​നു​പ​യോ​ഗി​ച്ച് തി​ട​പ്പ​ള്ളി​യി​ലെ അ​ടു​പ്പി​ലേ​ക്കു മാ​റ്റി​യ​ത്. ചി​ങ്ങം ഒ​ന്നുമു​ത​ൽ പാ​ൽ​പ്പാ​യ​സ വി​ല വ​ർ​ധ​ന​ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, തി​ട​പ്പ​ള്ളി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​തുമൂ​ലം വാ​ർ​പ്പ് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​ലവ​ർ​ധ​ന​ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഡെപ്യൂ​ട്ടി ദേ​വ​സ്വം കമ്മീ ഷ​ണർ ബി.​ മു​രാ​രി ബാ​ബു, അ​സി​. ക​മ്മീ​ഷ​ണ​ർ വി. ​ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ അ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​പ്പ് എ​ത്തി​ച്ച​ത്.