ഗൃഹനാഥൻ കാൽവഴുതി വെള്ളത്തിൽ വീണു മരിച്ചു
1590364
Tuesday, September 9, 2025 11:32 PM IST
അമ്പലപ്പുഴ: കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കാൽവഴുതി വെള്ളത്തിൽ വീണു മരിച്ചു. കരുവാറ്റ ശ്രീശങ്കരം വീട്ടിൽ സജീവ് കുമാർ (ശ്രീകുമാർ- 54) ആണ് മരിച്ചത്. കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഇദ്ദേഹം വിആർഎസ് എടുത്തിരുന്നു. തോട്ടപ്പള്ളി ചീപ്പ് പാലത്തിനു സമീപം ലീഡിംഗ് ചാനലിൽ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം കോസ്റ്റൽ പോലീസിനെ അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കരയിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ജി. സുമംഗലി (പ്രധാനാധ്യാപിക തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂൾ).