ഹ​രി​പ്പാ​ട്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ംഗ് ന​ട​ത്തി മൂ​ന്നു കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.​ മ​ല​പ്പു​റം പെ​രു​ന്ത​ൽമ​ണ്ണ ഏ​ലം​കു​ളം ചി​ല​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സിന്‍റെ പി​ടി​യിലായ​ത്.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ജൂ​ൺ മാ​സം മു​ത​ലാണ് വാ​ട്സ് അ​പ്പ്‌ വ​ഴി ഓ​ൺ​ലൈ​ൻ ട്രെ​ഡി​ംഗ് ലി​ങ്ക് ഇ​യാ​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. ജൂ​ൺ 25 ഇ​യാ​ളു​ടെ ഹ​രി​പ്പാ​ട് എ​സ്ബിഐ ശാ​ഖ​യി​ൽനി​ന്നും 5000 രൂ​പ നി​ക്ഷേ​പി​ച്ച് ട്രേ​ഡി​ംഗ് ആ​രം​ഭി​ച്ചു.

തു​ട​ർ​ന്നും അ​ബ്ദു​ൾ നാ​സ​ർ ന​ൽ​കി​യ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ല​ത​വ​ണ​യാ​യി മൂ​ന്നു കോ​ടി രൂ​പ അ​യ​ച്ചു​കൊ​ടു​ത്തു. ഓ​ഗ​സ്റ്റ് 22ന് ​ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ന​ൽ​കി. ഈ ​തു​ക​യാ​ണ് അ​വ​സാ​നം ന​ൽ​കി​യ​ത്. അ​ക്കൗ​ണ്ടി​ൽനി​ന്നും തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി യു​ടി​ആ​ർ ന​മ്പ​ർ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ന​ട​ക്കാ​താ​വു​ക​യും തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.