അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കും കൂട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കിവ​രു​ന്ന യു​വാ​ക്ക​ൾ​ക്ക് ആ​ദ​ര​വ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ച്ചഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പു​ന്ന​പ്ര ശാ​ന്തിഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ആ​ദ​രി​ച്ച​ത്.

ഒൻപതു വ​ർ​ഷ​മാ​യി ഡിവൈഎ​ഫ്ഐ​യു​ടെ ഓ​രോ മേ​ഖ​ലാ യൂ​ണി​റ്റി​ൽനി​ന്നാ​യി പ്ര​തി​ദി​നം 2500 ല​ധി​കം പേ​ർ​ക്കാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പി.​എം.​ദീ​പ, ച​ല​ച്ചി​ത്ര​-സീ​രി​യ​ൽ താ​രം പു​ന്ന​പ്ര മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.