പുതിയ ബസ് സര്‍വീസിന് അനുമതി
1591640
Sunday, September 14, 2025 11:13 PM IST
ചമ്പക്കുളം: ദേശാസാത്കൃത ബസ് റൂട്ടും വിനോദസഞ്ചാര പ്രാധാന്യവുമുളള പ്രദേശമായ കുട്ടനാട്ടിലെ ഏക കെഎസ്ആര്‍ടിസി ബസ് ഡിപ്പോയാണ് എടത്വാ. ഇവിടെനിന്നു പാലക്കാട് സൂപ്പര്‍ ഫാസ്റ്റും മുവാറ്റുപുഴ ഫാസ്റ്റ് സര്‍വീസും ഉള്‍പ്പെടെ പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിനു ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് അനുമതി നല്‍കിയെന്നും തിരുവനന്തപുരം ചീഫ് ഓഫീസില്‍നിന്ന് റൂട്ട് ഷെഡ്യൂളും ബോര്‍ഡും അനുവദിച്ചെന്നും കേരള കോണ്‍ഗ്രസ് -ബി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയ്സപ്പന്‍ മത്തായി അറിയിച്ചു.
കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ആരംഭിച്ച ഡ്രൈവിംഗ് സ്കൂള്‍ ആരംഭത്തില്‍ത്തന്നെ എടത്വയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എടത്വാ ഡിപ്പോയില്‍ ഡീസല്‍ പമ്പ് തുടങ്ങണമെന്ന ആവശ്യം മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടന്നും ആയതിന് അനുഭാവ പൂര്‍ണമായ നടപടി പ്രതീക്ഷിക്കുന്നതായും മുന്‍ ഗതാഗത മന്ത്രിയായ ആര്. ബാലകൃഷ്ണപിള്ളയുടെ കാലത്ത് ആരംഭിച്ച ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കുശേഷം ആദ്യമായാണ് എടത്വയ്ക്ക് പുതിയ ദീര്‍ഘദൂര ബസുകള്‍ ലഭ്യമാകുന്നതെന്നും കേരള കോണ്‍ഗ്രസ് -ബി കുട്ടനാട് നിയോജക മണ്ഡലം യോഗം ഉദ്ഘാടനം നിര്‍വഹിച്ച് ജെയ്സപ്പന്‍ മത്തായി അറിയിച്ചു.
ഭാരവാഹികളായ സുധീഷ്കുമാര്‍, ഷാജി മീനത്തേരില്‍, അപ്പച്ചായി വൈപ്പന്മഠം, കൊച്ചുകുഞ്ഞ് കമ്മാളില്, സുധീഷ്, കെ.വി. ജോര്‍ജ്, സുസമ്മ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.