ജന്മാഷ്ടമി: ഗ്രാമങ്ങൾ മഥുരാപുരിയാക്കി കണ്ണന്മാരും ഗോപികമാരും
1591655
Sunday, September 14, 2025 11:13 PM IST
ചെങ്ങന്നൂര്‍: ജന്മാഷ്ടമിയോടനുബന്ധിച്ച് ഗ്രാമങ്ങള്‍ മഥുരാപുരിയാക്കി കണ്ണന്മാരും ഗോപികമാരും നിറഞ്ഞൊഴുകി. നാലു മണിയോടെ കാഴ്ചക്കാരെക്കൊണ്ട് വീഥികള്‍ നിറഞ്ഞു.
തിരുവന്‍വണ്ടൂര്‍ മണ്ഡലത്തില്‍ തിരുവന്‍വണ്ടൂര്‍, മഴുക്കീര്‍, ഇരമല്ലിക്കര, നന്നാട്, വനവാതുക്കര, വനവാതുക്കര കിഴക്ക് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച ശോഭായാത്രകള്‍ തിരുവന്‍വണ്ടൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
ചെങ്ങന്നൂര്‍ നഗരത്തില്‍ മേപ്രം, കോടിയാട്ടുകര, ഉമയാറ്റുകര, മുണ്ടന്‍കാവ്, തിട്ടമേല്‍, കിഴക്കേനട, അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ തെക്ക്, ശാസ്താംകുളങ്ങര, മംഗലം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ വണ്ടിമല ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്ര ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.
മുഴക്കുഴ, മുളക്കുഴ സ്കൂളിന്റെ വടക്കുഭാഗം, തിരുമുളക്കുഴ, കുഴിപൊയ്ക കനാലിന്റെ മുകള്ഭാഗം, പറയരുകാല ശോഭായാത്രകള്‍ മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി മുളക്കുഴ ഗന്ധര്‍വമുറ്റം ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
നികരുംപുറം, കോടംതുരുത്ത്, പിരളശേരി എന്നിവിടങ്ങളില്‍നിന്നാരംഭിച്ച ശോഭായാത്രകള്‍ കനാല്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പിരളശേരി ഭദ്രാഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.
ആലിന്‍ചുവട്, പൂതംകുന്ന്, പാറപ്പാട്, കാഞ്ഞിരത്തുംമൂട് എന്നീ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ വായനശാല ജംഗ്ഷനില്‍ സംഗമിച്ച് പാറപ്പാട് സമാപിച്ചു.
കാരയ്ക്കാട് വലിയവീട്ടില്‍ ദേവീക്ഷേത്രം, നെടിയത്ത് ഭഗവതി ക്ഷേത്രം, അരീക്കര ഗുരുമന്ദിരം, മണ്ണാറക്കാട് ഗുരുമന്ദിരം, കൊടക്കാമരം കൊട്ടാരത്തില്‍ ദേവിക്ഷേത്രം, മലനട മഹാദേവക്ഷേത്രം, കായിപ്പശേരി ദേവിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കോണത്ത് ദേവീക്ഷേത്രത്തില്‍ എത്തി മഹാശോഭായാത്രയായി കാരയ്ക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
കൊഴുവല്ലൂര്‍, അറന്തക്കാട്, കളരിത്തറ, വാഴപ്പള്ളിമുട്ടം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ അറന്തക്കാട് സംഗമിച്ച് മഹാശോഭായാത്രയായി കൊഴുവല്ലൂര്‍ ദേവിക്ഷേത്രത്തില്‍ സമാപിച്ചു.
പുലിയൂരില്‍ പൂവണ്ണാമുറി ദേവിക്ഷേത്രം, ആയൂര്‍വേദ ആശുപത്രി ജംഗ്ഷന്, കളിപ്പില് ക്ഷേത്രം, കരിമ്പിന്‍കാവ് ക്ഷേത്രം, കോയിക്കല്‍ ക്ഷേത്രം എന്നീ ശോഭായാത്രകള്‍ പുലിയൂര് ഗണപതി ക്ഷേത്രം ജംഗ്ഷനില്‍ സംഗമിച്ച് പുലിയൂര് മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു.
പേരൂര്കുളങ്ങര ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര പഴയാറ്റില്‍ ക്ഷേത്രംവഴി തൃക്കയില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. വെണ്മണി മണ്ഡലത്തില്‍ പുന്തല ഏറം, പുന്തലത്താഴം, ശാര്‍ങക്കാവ്, മഹാദേവര്നട, കല്യാത്ര, വെണ്മണിത്താഴം, കുതിരവട്ടം, ശാര്ങമല ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് ശാര്‍ങക്കാവ് ദേവിക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച മഹാശോഭായാത്ര കല്യാത്ര ഭുവനേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു.
ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരിങ്ങറ, മണ്ഡപരിയാരം, ഇടവങ്കാട്, അരിയന്നൂര്‍ശേരി, മാമ്പ്ര, ഇടമുറി, വിവേകാനന്ദ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ പടനിലം ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ചെറുവല്ലൂര്‍, ആലക്കോട്, ഞാഞ്ഞൂക്കാട്, കടയിക്കാട് ശോഭായാത്രകള്‍ കൊല്ലകടവില്‍ സംഗമിച്ച് ആലക്കോട്, നല്ലൂര്‍ക്കാവ് വഴി ചെറുവല്ലൂര്‍ ദേവിക്ഷേത്ര ദര്‍ശനത്തിനുശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
പാണ്ടനാട് മണ്ഡലത്തില്‍ അടിച്ചിക്കാവ്, പ്രയാര്‍, വന്മഴി, മുറിയായിക്കരയില്നിന്ന് തുടങ്ങി തൃക്കണ്ണാപുരം കഷേത്രത്തില്‍ സമാപിച്ചു.
ആലയില്‍ ആല, ഉമാപതിപുരം, നെടുവരംകോട് എന്നിവിടങ്ങളില്‍നിന്നുള്ള ശോഭയാത്രകള്‍ ആലയില്‍ സംഗമിച്ച് നെടുവരംകോട് മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
പെണ്ണുക്കര, പെണ്ണുക്കര വടക്ക്, പെണ്ണുക്കര തെക്ക്, കൊടുകുളഞ്ഞി എന്നീ ശോഭായാത്രകള്‍ പെണ്ണുക്കര കനാല്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നെടുവരംകോട് മഹദേവക്ഷേത്രത്തില് സമാപിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ ഗോപികാനൃത്തം, ഉറിയടി, സമ്മാനദാനം, പ്രസാദവിതരണം എന്നിവ നടന്നു.