അമര്‍ ജവാന് ട്രോഫി വിളംബര ജാഥ
1591917
Monday, September 15, 2025 11:45 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് പിസിബിസിയുടെ നേതൃത്വത്തില്‍ 21 നു നടക്കുന്ന അമര്‍ ജവാന്ട്രോഫി ജലോത്സവത്തിന്റെ വിളംബരജാഥ നടന്നു. വീരമൃത്യു വരിച്ച ലാന്‍സ് നായിക് ഡി. വേണുഗോപാല്‍ ചേമ്പിലക്കാടിന്റെ കരുമാടിയിലെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് വിളംബരജാഥ ആരംഭിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. ജയരാജ് ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിനു ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബരജാഥ റിട്ട. ഹവീല്‍ദാര്‍ തങ്കച്ചന് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഷ് സാംസ്കാരിക സംഘടനാ പ്രസിഡന്റ് എസ്. രാഹുല്‍ അധ്യക്ഷത വഹിച്ചു. അജയന് കൊല്ലവന, ഡോണി സഖറിയ, സിനു പന്ത്രണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പച്ച-ചെക്കിടിക്കാട് ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം വര്‍ഡ് മെംബര്‍ മോന്‍സി ജോര്‍ജ് കരിക്കംപള്ളില്‍ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് മാത്യു സഖറിയ കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ചു. വി. വിന്‍സന്റ്, കെ. രാജേന്ദ്രന്, പോളി തോമസ്, എം.വി. സുരേഷ്, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പിസിബിസി എക്സിക്യുട്ടിവ് അംഗങ്ങളെ സോള്‍ജിയേഴ്സ് ഓഫ് പച്ച-ചെക്കിടിക്കാട് ആദരിച്ചു.