മേൽപാലത്തിൽ വാഹനം തകരാറിലായി; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
1591926
Monday, September 15, 2025 11:45 PM IST
അമ്പലപ്പുഴ: മേൽപാലത്തിൽ വാഹനം തകരാറിലായി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. കാക്കാഴം റെയിൽവേ മേൽപ്പാലത്തിലാണ് ഇന്നലെ രാവിലെ 8ന് വടക്കു ഭാഗത്തേക്കു പോയ ജീപ്പ് തകരാറിലായത്. ഏറെ തിരക്കുള്ള സമയമായതിനാൽ ഗതാഗതക്കുരുക്കായി. തുടർന്ന് അമ്പലപ്പുഴ പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ഇതിനുശേഷം ക്രെയിനെത്തിച്ച് വാഹനം പാലത്തിന്റെ മറുകരയിലേക്ക് മാറ്റിയശേഷം 9.30 ഓടെയാണ് ഗതാഗതം സാധാരണ നിലയിലായത്. സ്കൂൾ ബസുകളും കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.