ആ​ല​പ്പു​ഴ: വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ബ​യോ​സേ​ഫ്റ്റി ലെ​വ​ല്‍-3 ല​ബോ​റ​ട്ട​റി​യു​ടെ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക് അ​ന്തി​മാ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​.സി. വേ​ണു​ഗോ​പാ​ല്‍ എം​പി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.പി. ന​ദ്ദ​യ്ക്ക് ക​ത്തു ന​ല്‍​കി.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം പ​ട​ര്‍​ന്നുപി​ടി​ക്കു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യരോ​ഗ​ങ്ങ​ളു​ടെ നി​ര്‍​ണ​യ​ങ്ങ​ള്‍​ക്ക് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​ണ് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. ഇ​തി​നു​പ​രി​യാ​യി നി​പ്പാ വൈ​റ​സ്, പ​ക്ഷി​പ്പ​നി, കു​ര​ങ്ങ് പ​നി തു​ട​ങ്ങി​യ ഗു​രു​ത​രരോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും രോ​ഗനി​ര്‍​ണ​യ​വും ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണതോ​തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.